Two ★★★★

സത്യജിത്ത് റേ ചിത്രങ്ങൾ ഒരുതരത്തിൽ സമകാലിക രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങളും ആയുള്ള അദ്ദേഹത്തിൻ്റെ സംവാദം ആണ്.12 മിനുട്ട് മാത്രം ഉള്ള ഈ ഹ്രസ്വ ചിത്രവും അതിൽ നിന്നും ഒട്ടും വത്യസ്ഥം അല്ല.1964 ൽ പുറത്തിറങ്ങിയ ചിത്രം ആ കാലയളവിൽ ഏറ്റവും രൗദ്ര ഭാവത്തിൽ നിൽക്കുന്ന വിയറ്റ്നാം യുദ്ധത്തിലേക്ക് ആണ് വിരൽചൂണ്ടുന്നത്.രണ്ടു കഥാപാത്രങ്ങൾ മാത്രം ആണ് ചിത്രത്തിൽ ഉള്ളത്.അവർക്ക് പേരുകൾ ഇല്ല കാരണം അവർ വ്യക്തികൾ അല്ല അവർ ഒരു representation ആണ് "പാവപ്പെട്ടവൻ" "പണക്കാരൻ".അവരിലൂടെ ആ കാലയളവിൽ മനുഷ്യർ അനുഭവിച്ച ഒരുതരത്തിൽ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന
ഒറ്റപ്പെടൽ,വിവേചനം,അടിച്ചമർത്തൽ,
ചെറുത്തുനിൽപ്പ് എന്നിങ്ങനെ എല്ലാറ്റിലൂടെയും കടന്ന് പോകുന്നുണ്ട് ചിത്രം.